ബസ്​ സ്​റ്റാൻഡുകളും വാഹനങ്ങളും ശുചീകരിച്ച്​ മോ​േട്ടാർ വാഹന വകുപ്പ്​

കാസർകോട്: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻെറ നിർദേശപ്രകാരം കേരള മോട്ടോർ വാഹന വകുപ്പിൻെറ ആഭിമുഖ്യത്തിൽ പൊതുഗതാഗത വാഹനങ്ങളും ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നിശ്ചിത അനുപാതത്തിൽ തയാറാക്കിയ ക്വാട്ടേർനറി അമോണിയം സംയുക്‌തം പ്രത്യേകമേർപ്പാടാക്കിയ തൊഴിലാളിയുടെ സഹായത്താൽ ജില്ലയിലെ എല്ലാ ബസ്‌ സ്‌റ്റാൻഡുകളിലും എത്തിച്ചാണ് അണുവിമുക്തമാക്കുക. കാസർകോട് പുതിയ ബസ് സ്റ്റാൻഡും ബസുകളും അണുവിമുക്തമാക്കി ആരംഭിച്ച പദ്ധതി ആർ.ടി.ഒ ഇ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സന്ധ്യ ഗിരീഷ്, കാസർകോട് എൻഫോഴ്സ്മൻെറ് വിഭാഗം എം.വി.ഐമാരായ പി.വി. രതീഷ്, ടി. വൈകുണ്ഠൻ, കെ.എം. ബിനീഷ് കുമാർ, എ.എം.വി.ഐമാർ, ബസ് ഓണേഴ്സ് പ്രതിനിധികളായ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബഷീർ ജീസ്തിയ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.