പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ഉദുമ: പ്രവാസികൾക്കെല്ലാം സൗജന്യ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തണമെന്നും ബസ്, വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് ഓഫിസ് പരിസരത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സുകുമാരൻ പൂച്ചക്കാട്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കെ.ഇ.എ. ബക്കർ, യൂത്ത് കോൺഗ്രസ് പാർലമൻെറ് മണ്ഡലം മുൻ പ്രസിഡൻറ് സാജിദ് മൗവ്വൽ, പള്ളിക്കര മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.പി.എം. ഷാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ഹനീഫ മഠം, അബ്ബാസ് എന്നിവർ നേതൃത്വം നൽകി. പടം...പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നുIMG-20200530-WA0013.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.