ജാഗ്രത തുടരാം; മൂന്നുപേര്‍ക്ക് കൂടി കോവിഡ്

കാസർകോട്: ജില്ലയില്‍ ശനിയാഴ്ച മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 19ന് കുവൈത്തില്‍നിന്ന് വന്ന 33 വയസ്സുള്ള പിലിക്കോട് സ്വദേശിനി, 17ന് ദുബൈയില്‍ നിന്നെത്തിയ 68 വയസ്സുള്ള മധൂര്‍ സ്വദേശി, 21ന് മഹാരാഷ്ട്രയില്‍നിന്ന് ബസ് മാര്‍ഗം വന്ന 29 വയസ്സുള്ള ചെമ്മനാട് സ്വദേശി എന്നിവര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 73 ആയി. വീടുകളില്‍ 2,987 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3,595 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,902 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനക്കയച്ചത്. 6,020 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റിവാണ്. 419 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 413 പേര്‍ ശനിയാഴ്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതുതായി 343 പേരെയാണ് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.