നീലേശ്വരത്ത് മുഴുവൻ വിദ്യാർഥികളും പരീക്ഷ എഴുതി

നീലേശ്വരം: നഗരസഭ പരിധിയിലെ രണ്ടു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികളും പരീക്ഷ എഴുതി. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 373 എസ്.എസ്.എൽ.സി വിദ്യാർഥികളും പരീക്ഷയെഴുതി. കോട്ടപ്പുറം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 46 വിദ്യാർഥികളും പത്താം ക്ലാസ് പരീക്ഷ എഴുതാൻ എത്തി. കൂടാതെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ 206 വിദ്യാർഥികളും പരീക്ഷ എഴുതി. സംസ്ഥാന ആരോഗ്യ വകുപ്പി‍ൻെറയും നഗരസഭ ആരോഗ്യ വിഭാഗത്തി‍ൻെറയും നേതൃത്വത്തിൽ രണ്ടു വിദ്യാലയങ്ങളിലും രാവിലെയും ഉച്ചക്കും കൃത്യമായ ആരോഗ്യ ജാഗ്രത പരിപാലനം ഉണ്ടായിരുന്നു. പരീക്ഷ എഴുതുന്ന മുറികളിൽ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ തയാറാക്കിവെച്ചിരുന്നു. വിദ്യാർഥികളുടെ താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ മുറിയിൽ പ്രവേശിപ്പിച്ചത്. പരീക്ഷക്ക് മുമ്പും ശേഷവും മുറി അണുമുക്തമാക്കി. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ കെ.പി. കരുണാകരൻ, കെ.വി. സുധാകരൻ, കെ.വി. ഗീത, കെ.വി. ഉഷ, രാജാസ് പി.ടി.എ പ്രസിഡൻറ് മഡിയൻ ഉണ്ണികൃഷ്ണൻ എന്നിവർ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.