അധ്യാപക ഒഴിവ്

കാസർകോട്: കിനാനൂര്‍ കരിന്തളം ഗവ. ആർട്സ് ആൻഡ് സയന്‍സ് കോളജില്‍ കോമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഹിന്ദി വിഷയത്തിന് ജൂണ്‍ എട്ടിന് രാവിലെ 11നും മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്ക് ജൂണ്‍ ഒമ്പതിന് രാവിലെ 11നും കോമേഴ്‌സ്, ഇംഗ്ലീഷ്, ജേണലിസം വിഷയങ്ങള്‍ക്ക് ജൂണ്‍ 10ന് രാവിലെ 11നും കോളജില്‍ കൂടിക്കാഴ്ച നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍ നമ്പറും സഹിതം വേണം കൂടിക്കാഴ്ചക്ക് എത്തിച്ചേരേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467-2235955, 8281336261.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.