ജില്ലയിൽ വിദ്യാർഥികൾക്ക്​ മാസ്​ക്​ നിർമിച്ചുനൽകും

കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും മാസ്ക്കുകൾ എത്തിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഉപജില്ല കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ജില്ലതല മാസ്ക് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാഘവൻ മാസ്റ്റർ നിർവഹിച്ചു. ജില്ല ജോ. സെക്രട്ടറി കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി കെ.വി. രാജേഷ്, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. മോഹനൻ, പി. ശ്രീകല, കെ. ലളിത, പി.പി. കമല, ഉപജില്ല പ്രസിഡൻറ് വി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും ഉപജില്ല സെക്രട്ടറി കെ.വി. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.