ബാവിക്കര ​െറഗുലേറ്റര്‍ കം ബ്രിഡ്ജ് മൂന്നുമാസത്തിനകം നിർമാണം തുടങ്ങും

കാസർകോട്​: ബാവിക്കരയിൽ സ്​ഥാപിക്കുന്ന ​െറഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമാണപ്രവർത്തനം മൂന്നുമാസത്തിനകം ആരംഭിക്കാൻ ധാരണയായി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത്​ ചേർന്ന വാട്ടര്‍ റിസോഴ്​സ്​ സബ്ജക്​ട്​ കമ്മിറ്റി യോഗം ഇതുസംബന്ധിച്ച്​ ചർച്ചനടത്തി. 27.45 കോടി രൂപ ചെലവിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. പദ്ധതിക്ക്​ ഒരുമാസത്തിനകം ഭരണാനുമതി ലഭിക്കും. തുടര്‍ന്ന് ടെൻഡര്‍ നടപടികളും ആരംഭിക്കും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരുടെയും വകുപ്പ്​ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ്​ യോഗം ചേർന്നത്​. പദ്ധതിയുടെ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആർ) തയാറായെന്നും ഒരുമാസത്തിനകം ഭരണാനുമതി നല്‍കി ടെൻഡര്‍ വിളിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. ബാവിക്കര ആലൂരിൽ നിർമാണം പാതിവഴിയിൽ നിലച്ച റെഗുലേറ്റർ കം ബ്രിഡ്​ജി​​െൻറ സ്​ഥാനത്താണ്​ പുതിയ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്​. 1995ൽ ഡിസൈൻ തയാറാക്കി 2005ൽ പണിതുടങ്ങിയ ​െറഗുലേറ്റർ കം ബ്രിഡ്​ജ്​ കരാറുകാരുടെ നിസ്സഹകരണം കാരണമാണ്​ പൂർത്തീകരിക്കാൻ കഴിയാഞ്ഞതെന്ന്​ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പിന്നീട്​ മണലെടുപ്പ്​ കാരണം പുഴയുടെ അടിത്തട്ട്​ താഴ്​ന്നുപോവുകയും പുതിയ ഡിസൈൻ ആവശ്യമായിവരുകയും ചെയ്​തു. പുതിയ ഡിസൈനനുസരിച്ച്​ വിദഗ്​ധസമിതിയുടെ ശിപാർശപ്രകാരമുള്ള പുതുക്കിയ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്​ പ്രകാരമാണ്​ നിർമാണം നടത്തുന്നത്​. കഴിഞ്ഞദിവസമാണ്​ ഡി.പി.ആർ സർക്കാറിന്​ ലഭിച്ചത്​. അരനൂറ്റാണ്ടിലേറെയായി കാസർകോട്ടുകാരും സമീപ പഞ്ചായത്ത്​ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജലക്ഷാമത്തിന്​ പദ്ധതിയുടെ പൂർത്തീകരണത്തോടെ പരിഹാരമാകുമെന്നാണ്​ കരുതുന്നത്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.