നീലേശ്വരം: കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ നീലേശ്വരം പാലത്തിന് വിള്ളൽ വീണതായി കണ്ടെത്തി. പാലത്തിെൻറ അടിഭാഗത്ത് ഇരുഭാഗങ്ങളിലുള്ള, പാലത്തിനെ താങ്ങിനിർത്തുന്ന ഭിത്തിക്കാണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടത്. പാലത്തിെൻറ അപകടസൂചനയറിഞ്ഞ് ദേശീയപാത അധികൃതർ തൂണുകൾ ബലപ്പെടുത്താൻ കരാറുകാരനെ ഏൽപിച്ച് പ്രവൃത്തി തുടങ്ങി. ജോലിക്കെത്തിയ തൊഴിലാളികൾ മാലിന്യവും കാടും വൃത്തിയാക്കിയപ്പോഴാണ് പാലത്തിെൻറ അടിഭാഗത്ത് ഭിത്തിയിൽ വിള്ളൽ കണ്ടെത്തിയത്. ഭാരമേറിയ വാഹനങ്ങൾ പോകുേമ്പാൾ വിള്ളൽ കൂടുന്നതായും കാണുന്നു. എന്നാൽ, തൂണുകൾ മാത്രം ഉറപ്പിക്കുന്നതിനാണ് കരാറെന്നും ഭിത്തിപൊട്ടിയ ഭാഗം ശരിയാക്കാൻ തങ്ങളില്ലെന്നുമാണ് അധികൃതർ പറയുന്നത്. വിള്ളൽ പാലത്തിന് കൂടുതൽ അപകട ഭീഷണിയുയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.