കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പെങ്കടുത്ത പട്ടയമേളയിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. രാമന്തളിയിൽ ആർ.എസ്.എസ് കാര്യവാഹക് കക്കംപാറ ബിജുവിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത പട്ടയമേളയിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് രക്തസാക്ഷി മണ്ഡപത്തിനടുത്ത് വെച്ച് പൊലീസ് തടഞ്ഞു. അൽപസമയം നേരിയതോതിൽ ഉന്തും തള്ളും നടന്നെങ്കിലും നേതാക്കളുടെ ഇടപെടൽ മൂലം പ്രതിഷേധക്കാർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി വേദിയിലേക്ക് എത്തുന്നതിന് അൽപം മുമ്പായിരുന്നു പ്രകടനം. ഡിവൈ.എസ്.പിമാരായ കെ.ദാമോദരൻ, ടി.പി.പ്രേമരാജൻ, എം.വി.സുകുമാരൻ, സി.െഎമാരായ സി.കെ.സുനിൽകുമാർ, പി.വിശ്വംഭരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് പ്രകടനക്കാരെ തടഞ്ഞത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ചിന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ല സെക്രട്ടറിമാരായ എം.ബല്‍രാജ്, ശോഭന ഏച്ചിക്കാനം, എ.കെ.സുരേഷ്, എച്ച്.ആര്.ശ്രീധരന്, ചിത്രന് അരയി, പ്രദീപ് കുമാര്‍, ഭാസ്കരന് ഏച്ചിക്കാനം, രാധാകൃഷ്ണന്, സന്തോഷ് കല്യാണം, കുഞ്ഞികൃഷ്ണന് തെരുവത്ത് തുടങ്ങിയവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.