നീലേശ്വരം: 1957ലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പാക്കിയ കാര്യങ്ങളുടെ തുടർച്ചയാണ് 2017ലെ സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിെൻറ 60ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ ചാര സംഘടനയായ സി.െഎ.എയുമായി ചേർന്ന് ഇവിടെ ചില ആളുകൾ നടത്തിയ തെറ്റായ വഴി മൂലമാണ് കേവലം രണ്ടുവർഷം ഭരിച്ച ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 57ലെ സർക്കാർ നേതൃത്വത്തിൽ ആവേശപൂർവം നടപ്പാക്കിയ പദ്ധതികൾ ഇൗ സർക്കാർ തീർപ്പാക്കും. നമ്മുടെ നാടിെൻറ വികസനമാണ് ലക്ഷ്യം. വീടില്ലാത്തവർക്ക് വീട്, ഒരു കുടുംബത്തിൽ ഒരു ഡോക്ടർ എന്ന ആർദ്രം പദ്ധതി, ഹരിതകേരള മിഷൻ, ജൈവകൃഷി തുടങ്ങി ഇൗ സർക്കാർ പല പദ്ധതികൾക്കും തുടക്കംകുറിച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് ഒരുകോടി വൃക്ഷത്തൈകൾ സംസ്ഥാനമൊട്ടാകെ നടും. ഇതിെൻറ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, നീലേശ്വരം നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, മുൻ എം.എൽ.എമാരായ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സ്വാതന്ത്ര്യസമരസേനാനി കെ.ആർ. കണ്ണൻ, കെ. ജനാർദനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ.കെ. നാരായണൻ, കെ. ബാലകൃഷ്ണൻ, രാജവംശപ്രതിനിധി അഡ്വ. ഉദയവർമരാജ, എം.വി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.പി.എം പേരോൽ ലോക്കൽ സെക്രട്ടറി കെ.പി. രവീന്ദ്രൻ മുഖ്യമന്ത്രിയെ ചുവന്ന ഷാൾ അണിയിച്ചു. പള്ളിക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് റാഫി റവന്യൂമന്ത്രിയെയും പി. കരുണാകരൻ എം.പിയെ കെ.വി. ദാമോദരനും ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. രവി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.