അജാനൂർ: പള്ളിക്കര റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക കലാമേളയില്‍ 290 പോയേൻറാടെ മഠത്തില്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസ ജേതാക്കളായി. 222 പോയേൻറാടെ മഅ്ദനുല്‍ ഉലൂം തൊട്ടി രണ്ടാംസ്ഥാനവും 149 പോയേൻറാടെ മുക്കൂട് ഹിദായത്തുല്‍ ഇസ്ലാം മദ്റസ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം ഫെസ്റ്റില്‍ 70 പോയൻറ് നേടിയ ഹിദായത്തുല്‍ ഇസ്ലാം മുക്കൂടിനാണ് ഒന്നാംസ്ഥാനം. 65 പോയേൻറാടെ ഇസ്സത്തുല്‍ ഇസ്ലാം മഠത്തില്‍ രണ്ടാം സ്ഥാനവും നേടി. മുഅല്ലിം വിഭാഗത്തില്‍ മഅ്ദനുല്‍ ഉലൂം തൊട്ടിയിലെ പി.വി. മുത്തലിബ് മൗലവിയും രിഫാഇയ മുക്കൂടിലെ അബ്ദുല്ലത്തീഫ് നിസാമിയും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ തൊട്ടിയിലെ ശമ്മാസും സീനിയര്‍ വിഭാഗത്തില്‍ തൊട്ടിയിലെ മുഹമ്മദ് മര്‍സൂഖും ജൂനിയര്‍ വിഭാഗത്തില്‍ തൊട്ടിയിലെ ശാമിലും സബ്ജൂനിയര് വിഭാഗത്തില്‍ മഠത്തിലെ മര്ശിദും കിഡീസ് വിഭാഗത്തില്‍ മഠത്തിലെ റസലുറഹ്മാനും കലാപ്രതിഭകളായി. സമാപനസമ്മേളനം സുബൈര്‍ ഫൈസി കരുവന്‍ചാല്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് അബ്ദുല്ല അല്‍ അമീൻ അധ്യക്ഷത വഹിച്ചു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ട്രോഫി ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡൻറ് ടി.പി. അലി ഫൈസി വിതരണം ചെയ്തു. അബ്ദുല്ല മൗലവി മങ്കര, സുഹൈര്‍ അസ്ഹരി, അബ്ദുൽ ഹമീദ് തൊട്ടി, ഹംസ പള്ളിപ്പുഴ, കപ്പണ മുഹമ്മദ്കുഞ്ഞി, പുത്തൂര്‍ കുഞ്ഞാമദ് ഹാജി, ടി.പി. കുഞ്ഞബ്ദുല്ല, കമാല്‍ മുക്കൂട്, അബ്ദുല്ലത്തീഫ് നിസാമി, കെ.കെ. മുഹമ്മദ് കുഞ്ഞി, ഹംസ പള്ളിപ്പുഴ, ഹംസ മഠത്തില്‍, ഹമീദ് മുക്കൂട് സൗത്ത്, ഹംസ മൗലവി തൊട്ടി, കബീര്‍ പൂച്ചക്കാട് എന്നിവര്‍ സംബന്ധിച്ചു. പി.എം. മുസ്തഫ മാസ്റ്റർ സ്വാഗതവും വി.വി. മുത്തലിബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.