കാസർകോട്: 2000 വർഷത്തിലേറെ പഴക്കമുള്ള മഹാശിലാസ്മാരകത്തിന് ചെങ്കൽഖനനം ഭീഷണിയായി. ബേഡഡുക്ക കുളത്തൂർ വില്ലേജിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയ മഹാശിലായുഗ കാലത്തെ കുടക്കല്ലാണ് ഭീഷണി നേരിടുന്നത്. ഇതേപറമ്പിൽ ചെങ്കൽ ഖനനത്തിനായി മണ്ണുനീക്കിയ കുഴിയുടെ വക്കിലാണ് കുടക്കല്ല് സ്ഥിതിചെയ്യുന്നത്. മണ്ണുമാന്തിയന്ത്രം ഏതുനിമിഷവും ഇതിനെ തോണ്ടിയെടുത്ത് തകർത്തേക്കാം. കേടുപാടുകളില്ലാതെ നിലനിന്നിരുന്ന കൊടക്കല്ല് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് നാശത്തിലേക്ക് വഴിതുറന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയുടെ വിസ്തൃതി വർധിക്കുന്നതോടെ ഈ മഹാശിലാസ്മാരകം ഇല്ലാതാകും. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകരും ചരിത്രഗവേഷകരുമായ നന്ദകുമാർ കോറോത്ത്, സി.പി. രാജീവൻ എന്നിവർ ജില്ലയിലെ ചരിത്രസ്മാരകങ്ങളുടെ സ്ഥിതിയറിയാൻ നടത്തിയ സന്ദർശനവേളയിലാണ് കുളത്തൂരിലെ മഹാശിലാസ്മാരകത്തിെൻറ അപകടനില ശ്രദ്ധയിൽപെട്ടത്. തൊട്ടടുത്ത ലക്ഷ്മിയമ്മയുടെ പറമ്പിൽ നാലു കൊടക്കല്ലുകളുണ്ട്. വിശ്വാസത്തിെൻറ ഭാഗമായി സംരക്ഷിക്കുന്നതിനാൽ ഇവക്ക് ഭീഷണിയില്ല. പുരാവസ്തുവകുപ്പ് ഇടപെട്ട് നിലംപതിക്കാറായ കുടക്കല്ല് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ചരിത്രാധ്യാപകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.