ലോ​റി​ക​ൾ പി​ടി​കൂ​ടി:​ കു​മ്പ​ള​യി​ലും ബ​ദി​യ​ടു​ക്ക​യി​ലും മ​ണ​ൽ​വേ​ട്ട

ബ​ദി​യ​ടു​ക്ക: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ​​ചെ​ക്ക്പോ​സ്​​റ്റ്​ വെ​ട്ടി​ച്ച് ക​ട​ത്തി​യ ആ​റു​ ലോ​റി മ​ണ​ൽ ബ​ദി​യ​ടു​ക്ക എ​സ്.​ഐ എ. ​ദാ​മോ​ദ​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ കാ​ട​മ​ന, ബീ​ജ​ന്ത​ടു​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്. ഡ്രൈ​വ​ർ​മാ​രാ​യ ക​ർ​ണാ​ട​ക ഗ​ദ​ഗി​ലെ മാ​യി​ല​പ്പ (35), സാ​ല​ത്തൂ​രി​ലെ അ​ബ്​​ദു​ൽ ഹ​മീ​ദ് (46), ഖാ​ദ​ർ​ഭാ​യി (34), ക​ന്യാ​കു​മാ​രി​യി​ലെ ജ്​​ഞാ​ന​ശെ​ൽ​വ​ൻ (35), ത​ള​ങ്ക​ര ക​ട​വ​ത്തെ ഹ​നീ​ഫ (32), ക​ർ​ണാ​ട​ക പു​ത്തൂ​റി​ലെ ശൈ​ഖ്​ ഇ​സ്ഹാ​ഖ്​ (38) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ലോ​റി​ക​ൾ 60,000 രൂ​പ ഈ​ടാ​ക്കി വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. കു​മ്പ​ള: ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന്​ ക​ട​ത്തി​യ പു​ഴ​മ​ണ​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. അം​ഗ​ടി​മു​ഗ​ർ പാ​ല​ത്തി​ന​ടു​ത്ത്​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ​ൽ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കെ.​എ 21-എ 6668 ​ന​മ്പ​ർ ലോ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഡ്രൈ​വ​ർ സു​ങ്ക​ത​ക​ട്ടെ സ്വ​ദേ​ശി ഹൈ​ദ​റി​നെ (35) അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. കു​മ്പ​ള എ​സ്.​ഐ ബാ​ബു തോ​മ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ്​ മ​ണ​ൽ​വേ​ട്ട ന​ട​ത്തി​യ​ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.