കാസർകോട്: തിരിച്ചറിയൽ കാർഡും പാസും നിർബന്ധമാക്കിയാൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ പ്രശ്നങ്ങളുണ്ടാവില്ലെന്ന് സംവാദം. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാര്‍ഥിപ്രതിനിധികൾ, തൊഴിലാളി-യൂനിയന്‍ പ്രതിനിധികൾ, ബസുടമസ്ഥ സംഘം പ്രതിനിധികൾ എന്നിവരുടെ ടേബിള്‍ ടോക്കിലാണ് പരസ്പര സഹകരണത്തിന് ആഹ്വാനമുയർന്നത്. ജില്ലയിൽ 65,000 വിദ്യാർഥികൾക്ക് പാസ് നൽകുന്നുണ്ട്. എന്നാൽ, ജോലിക്കു പോകുന്നവർ പാസ് കരസ്ഥമാക്കുന്നത് തടയണം. സ്റ്റുഡൻറ്സ് ഒാൺലി ബസ് പദ്ധതി നടപ്പാക്കണം. വരുമാനം ലഭിക്കാത്തതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബസുടമസ്ഥ പ്രതിനിധികൾ അറിയിച്ചു. യാത്രാപാസ് ജൂണ്‍ 30വരെ നീട്ടിയത് നിലവിലെ വിദ്യാർഥികള്‍ക്കു മാത്രമാണെന്നും കോഴ്സ് കഴിഞ്ഞവര്‍ പാസ് ദുരുപയോഗിക്കരുതെന്നും അഭ്യർഥിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ അധ്യയനവര്‍ഷം മുതല്‍ തിരിച്ചറിയൽ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനോട് വിദ്യാർഥിപ്രതിനിധികൾ യോജിച്ചു. പ്രശ്നങ്ങളുണ്ടായാൽ വിദ്യാർഥി-പ്രതിനിധികളും ബസുടമസ്ഥസംഘം പ്രതിനിധികളും പരസ്പരം ബന്ധപ്പെട്ട് യുക്തമായ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമു യർന്നു. പ്രസ്ക്ലബ് സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം മോഡറേറ്ററായി. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ജില്ല പ്രസിഡൻറ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് നോയല്‍ ടോമിന് ജോസഫ്, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് അനസ് എതിര്‍ത്തോട്, ഗിരികൃഷ്ണന്‍ (സി.ഐ.ടി.യു), വി.ബി. സത്യനാഥ്, കെ.എ. ശ്രീനിവാസ് (ബി.എം.എസ്), സുബൈര്‍ മാര (എസ്.ടി.യു), ആര്. സുരേഷ്ബാബു (ഐ.എൻ.ടി.യു.സി) എന്നിവരും ബസുടമ പ്രതിനിധികളായ ജില്ല വൈസ് പ്രസിഡൻറ് തിമ്മപ്പ ഭട്ട്, ജോ. സെക്രട്ടറി കെ. ശങ്കര നായക്, േഹാസ്ദുര്‍ഗ് താലൂക്ക് പ്രസിഡൻറ് സി. രവി, സെക്രട്ടറി വി.എം. ശ്രീപതി, പി.വി. പദ്മനാഭന്, കാസർകോട് താലൂക്ക് പ്രസിഡൻറ് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട് സ്വാഗതവും ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.