നീലേശ്വരം: ദേശീയപാതയോരത്ത് മാർക്കറ്റ് ജങ്ഷനിലെ പുതിയ മത്സ്യ വിൽപന കേന്ദ്രം പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരെ മത്സ്യക്കച്ചവടക്കാർ പ്രക്ഷോഭത്തിലേക്ക്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ മാർക്കറ്റ് സംരക്ഷണ സമിതിക്ക് രൂപം നൽകുമെന്നും ഹൈവേ മാർക്കറ്റ് മത്സ്യ വിതരണ സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുമാസം മുമ്പാണ് ദേശീയപാതക്ക് കിഴക്കുഭാഗത്തായി നഗരസഭയുടെ സഹകരണത്തോടെ റോട്ടറി ക്ലബ് ഷെഡ് നിർമിച്ച് നൽകിയത്. ഇതിനിടെ, സമീപത്തെ കെട്ടിട ഉടമ കെ. സലാം ഹാജി ഷെഡ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു. തുടർന്ന് ഷെഡ് പൊളിച്ചുനീക്കാൻ കോടതി വിധി വന്നു. ദേശീയപാത അതോറിറ്റിയോട് കെട്ടിടം പൊളിച്ചുനീക്കാൻ കോടതി ആവശ്യപ്പെട്ടു. 30 വർഷത്തിനിടെ നാലുതവണ കച്ചവട സ്ഥലം മാറ്റേണ്ടിവന്നവരാണ് തങ്ങളെന്നും ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട ഉടമ ഇടക്കാല വിധി സമ്പാദിച്ചതെന്നും ഇവർ പറഞ്ഞു. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളോട് വിവരങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് നൽകാൻ ദേശീയപാത വിഭാഗത്തോട് ഹൈകോടതി ആവശ്യപ്പെെട്ടങ്കിലും നടപടിയെടുത്തില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും അവർ പറഞ്ഞു. 24 സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ 26 പേരാണ് മത്സ്യ വിപണനം നടത്തുന്നത്. ഷെഡ് പൊളിക്കുകയാണെങ്കിൽ പുനരധിവാസത്തിനായി നഗരസഭയോട് ആവശ്യപ്പെടുമെന്ന് ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മാർക്കറ്റ് മത്സ്യ വിതരണ സംഘം പ്രസിഡൻറ് വി. ദേവകി, സെക്രട്ടറി കെ.എം. തമ്പാൻ, ഭാരവാഹികളായ എ.പി. മുസ്തഫ, വി. ദേവകി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.