പടന്ന: കാന്തിലോട്ട് മൈമ റോഡിൽ പഞ്ചായത്തിെൻറ ഓട്ടയടക്കൽ നാട്ടുകാർ തടഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളിയാഴ്ച വൈകീട്ട് ജില്ലികൾ നിറച്ച് ഓട്ടയടക്കാനാണ് പഞ്ചായത്ത് അധികൃതർ ശ്രമിച്ചത്. എന്നാൽ, മഴക്കുമുമ്പ് റോഡ് നന്നാക്കാം എന്ന വാക്കുപാലിക്കാതെ പൊടിക്കൈകാട്ടി പ്രശ്നം തീർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ രാത്രിയിൽ കനത്ത മഴ വകവെക്കാതെ സംഘടിച്ചെത്തി അടക്കാൻ ശ്രമിച്ച റോഡിലെ കുഴികൾ വീണ്ടും കിളച്ച് പ്രതിഷേധിച്ചത്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. തകർന്ന റോഡിൽ ഓട്ടംപോകാൻ ഓട്ടോകൾ തയാറാകാതിരുന്നപ്പോഴാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓട്ടം പോകുന്നതിനാൽ ഓട്ടോ ചാർജ് കൂട്ടിനൽകണമെന്ന നിലപാടിലായിരുന്നു ഓട്ടോ ഡ്രൈവർമാർ. എന്നാൽ, ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നപ്പോഴാണ് ഓട്ടോകൾ ഈ പ്രദേശത്തേക്കുള്ള ഓട്ടം നിർത്തിയത്. ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് സമരക്കാരുമായി സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസിൽ ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഫെബ്രുവരി 30നുള്ളിൽ റോഡിെൻറ പാച്ച് വർക്കുകൾ നടത്തുമെന്നും ഏപ്രിലിൽ റീ ടാറിങ് നടത്തുമെന്നും ഉറപ്പുകൊടുത്തിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നതുവരെ ഈ ഭാഗത്തേക്കുള്ള ഓട്ടോ ചാർജ് 30 രൂപയായും നിശ്ചയിച്ചിരുന്നു. എന്നാൽ, ഇത്രയുംകാലം ഉയർന്ന ഓട്ടോ ചാർജ് നൽകി കാത്തിരുന്നിട്ടും പഞ്ചായത്ത് വാക്കുപാലിച്ചില്ലന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, 10 ലക്ഷത്തിന് മേൽ െചലവ് വരുന്ന പദ്ധതിക്കുള്ള ഫണ്ട് പഞ്ചായത്തിനില്ലാത്തതിനാൽ ജില്ല പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കാൻ തീരുമാനിച്ചതാണെന്നും ടെൻഡർ നടപടികൾ നീണ്ടുപോയതാണ് പ്രശ്നം വഷളാക്കിയതെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഫൗസിയ പറഞ്ഞു. കൊട്ടയന്താർ പ്രദേശത്ത് മരണം നടന്നതിനാൽ മരണവീട്ടിനടുത്തുള്ള റോഡിലെ വലിയ കുഴി അടക്കാനാണ് കരാറുകാരനെ വിളിച്ച് പറഞ്ഞതെന്നും കരാറുകാരൻ സ്ഥലംമാറി മൈമ റോഡിലെ കുഴി അടക്കാൻ ശ്രമിച്ചതാണ് നാട്ടുകാരുടെ തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും എത്രയുംപെെട്ടന്ന് റോഡിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.