ബദിയടുക്ക: ബദിയടുക്കയിലെ സ്കൂൾ ബസുകൾക്ക് അമിതവേഗതയെന്ന് ആക്ഷേപം. അധ്യയന വർഷം തുടങ്ങിയതോടെ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളടക്കം രംഗത്തുവന്നിട്ടുണ്ട്. പൊതുവിദ്യാലയങ്ങളും അൺ എയ്ഡഡ് സ്കൂളുകളും കുട്ടികളുടെ വർധന ഉണ്ടാക്കാൻ കൂടുതൽ ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇവ മതിയായ സുരക്ഷ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്കൂൾ അധികൃതരും ആർ.ടി.ഒയും പൊലീസും ഈ പ്രശ്നം ഗൗരവത്തിലെടുക്കുന്നില്ല. ബദിയടുക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ട് ബസുകൾ കഴിഞ്ഞവർഷം കുട്ടികളുമായി പോകുമ്പോൾ ചർളടുക്കയിലും ഗോളിയടുക്കയിലും അപകടത്തിൽപെട്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇൻസ്പെക്ഷൻ നടക്കാത്ത ബസും ലൈസൻസ് ഇല്ലാത്ത ൈഡ്രവറും ആയിട്ടുപോലും കേസെടുക്കാതെ ഒതുക്കിത്തീർത്തു. പുതിയ അധ്യയന വർഷത്തിലെ രണ്ടാംദിവസമായ വെള്ളിയാഴ്ച ബദിയടുക്ക ടൗൺ സർക്കിളിനു സമീപം പെർള റോഡിൽ മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. കുട്ടികൾക്ക് പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാട് സംഭവിച്ചു. പൊലീസെത്തി ഇരു വാഹനവും കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്നുപറഞ്ഞ് വിട്ടയക്കുകയാ ണുണ്ടായത്. ചില സ്കൂളുകളിൽ പത്തോളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, പകുതി ബസുകളും മതിയായ രേഖകളില്ലാത്തതും പഴയ ബസുകളുമാണ്. ലൈസൻസും ബാഡ്ജും ഇല്ലാത്ത ൈഡ്രവർമാരെയാണ് തുച്ഛമായ ശമ്പളം നൽകി നിയമിക്കുന്നത്. ഇത് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയായിരിക്കുകയാണ്. പൊലീസിലും ആർ.ടി.ഒയിലും പരാതിപ്പെട്ടാൽപോലും പരിശോധന നടത്തുന്നില്ലെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.