കാസർകോട്: പി. കരുണാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ജില്ലയിലെ 12 സ്കൂളുകൾക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചതുൾപ്പെടെ 1,29,63,500 രൂപ അടങ്കൽതുകയുള്ള 27 പദ്ധതികൾക്ക് ഭരണാനുമതി നൽകി. പി.വി. അബ്ദുൽവഹാബ് എം.പിയുടെ ഫണ്ടിൽനിന്നും 1,99,750 രൂപ വകയിരുത്തി ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ സ്കൂളിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭരണാനുമതി നൽകി. കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് എസ്.എൻ.എ.യു.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറുകളും (2.025 ലക്ഷം), ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറുകളും (2.025 ലക്ഷം), എം.സി.ബി.എം.എ.എൽ.പി സ്കൂൾ ബല്ലാ കടപ്പുറത്തിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറുകളും (0.66 ലക്ഷം), കാഞ്ഞങ്ങാട് ടൗണിൽ രണ്ടു ഹൈമാസ്റ്റ് ലൈറ്റ് (11.10 ലക്ഷം), നീലേശ്വരം നഗരസഭയിൽ ചാത്തമത്ത് സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറുകളും (0.98 ലക്ഷം) വാങ്ങുന്നതിന് തുക അനുവദിച്ചു. കാസർകോട് മുനിസിപ്പാലിറ്റിയിൽ പള്ളം തൻവീറുൽ ഇസ്ലാം എ.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (0.66 ലക്ഷം), ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ ചെമ്മനാട് സി.ജെ.എച്ച്.എസ്.എസിന് സ്മാർട്ട് ക്ലാസ് റൂം (4.994 ലക്ഷം), പനത്തടി ഗ്രാമപഞ്ചായത്തിൽ നാട്ടക്കല്ല് എ.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറുകളും (0.98 ലക്ഷം), ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ മുനയംകുന്ന് ബദറുൽഹുദ എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (0.66 ലക്ഷം), തയ്യേനി വൈ.എം.എ ജനകീയ വായനശാല ഹാൾ നിർമാണം (8.50 ലക്ഷം), കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്തിൽ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (1.30 ലക്ഷം) എന്നിങ്ങനെ തുക അനുവദിച്ചു. കിളിയളം-തോട്ടി റോഡ് ടാറിങ്ങിന് മൂന്നു ലക്ഷവും പരപ്പ മുണ്ടത്തടം റോഡ് ടാറിങ്ങിന് അഞ്ചു ലക്ഷവും ബളാൽ ഗ്രാമപഞ്ചായത്തിൽ നാട്ടക്കല്ല്- മുത്തപ്പൻ ടെമ്പിൾ റോഡ് ടാറിങ്ങിനും കൊന്നക്കാട്- നെല്ലിമല റോഡ് ടാറിങ്ങിനും നാലു ലക്ഷം വീതവും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ ചെറുവത്തൂർ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് (5.54 ലക്ഷം), വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വെസ്റ്റ് എളേരി നന്മ പാലിയേറ്റിവ് സൊസൈറ്റി കെട്ടിടനിർമാണത്തിന് 15 ലക്ഷവും മൗക്കോട്- കമ്മാടം റോഡ് ടാറിങ്ങിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. മുളിയാർ ഗ്രാമപഞ്ചായത്തിൽ ഇരിയണ്ണി ജി.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (0.745 ലക്ഷം), എൻമകജെ ഗ്രാമപഞ്ചായത്തിൽ പെർള എസ്.എൻ.എ.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (0.745 ലക്ഷം), ചെങ്കള ഗ്രാമപഞ്ചായത്തിൽ ചേരൂർ ഐ.ഐ.എ.എൽ.പി സ്കൂളിന് കമ്പ്യൂട്ടറുകളും എൽ.സി.ഡി േപ്രാജക്ടറുകളും (0.98 ലക്ഷം), പിലിക്കോട് ഗ്രാമപഞ്ചായത്തിൽ കുഞ്ഞിപ്പാറ കൊടക്കാട് ജി.യു.പി സ്കൂളിന് ക്ലാസ് റൂം സ്റ്റെയർ കാബിൻ നിർമാണം (11.25 ലക്ഷം), ഉദുമ ഗ്രാമപഞ്ചായത്തിൽ തച്ചങ്ങാട് ജി.എച്ച്.എസ്.എസിന് അസംബ്ലി ഹാൾ (10 ലക്ഷം), പുല്ലൂർ -പെരിയ പഞ്ചായത്തിൽ കൈക്കോണ്ടുകുണ്ട്- തന്നിത്തോട് കോളനി റോഡ് ടാറിങ്ങിന് നാലു ലക്ഷം എന്നിങ്ങനെ അനുവദിച്ചു. കോടോം- ബേളൂർ ഗ്രാമപഞ്ചായത്തിൽ വെങ്ങച്ചേരി-തുമ്പക്കുന്ന് എസ്.ടി കോളനി റോഡിന് 10 ലക്ഷവും തൂങ്ങൽ മിച്ചഭൂമി എസ്.ടി കോളനി റോഡ് ടാറിങ്ങിന് 11.50 ലക്ഷവും കാറഡുക്ക ഗ്രാമപഞ്ചായത്തിൽ നാട്ടക്കാൽ പൂതപ്പാലം റോഡ് ടാറിങ്ങിന് 4.99 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.