പള്ളിക്കര: കുടുംബശ്രീ സി.ഡി.എസിെൻറ ആഭിമുഖ്യത്തിൽ മഹിള കിസാൻ സശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചക്കമഹോത്സവം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന 30ൽപരം ചക്ക ഉൽപന്നങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. 15ാം വാർഡിൽനിന്നുള്ള ജെ.എൽ.ജികളും അയൽക്കൂട്ടാംഗങ്ങളും ചക്കവിഭവങ്ങൾ തയാറാക്കി. ചക്ക ജാം, ചിപ്സ്, കട്ലറ്റ്, കേക്ക്, ഉണ്ണിയപ്പം, ചക്ക എരിശ്ശേരി, പപ്പടം, അച്ചാർ തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ ഒരുക്കിയിരുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ.പി. ജയശ്രീ അധ്യക്ഷതവഹിച്ചു. ജില്ല മിഷൻ കൺസൽട്ടൻറ് ഇ. സൈജു, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞി, വി. കുഞ്ഞമ്പു, ആയിഷ റസാഖ്, സുഹറാബി, പി.കെ. കുഞ്ഞബ്ദുല്ല, സുന്ദരൻ, കെ.വി. ആയിഷ, കെ. ഷീബ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൻ ലീല സ്വാഗതവും ജെ.എൽ.ജി കൺവീനർ പി.വി. ഭാരതി നന്ദിയും പറഞ്ഞു. ചക്ക ഉൽപന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് സ്ഥിരം സംരംഭം തുടങ്ങാൻ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.