ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ് അനുവദിക്കണം

കാഞ്ഞങ്ങാട്: പടന്നക്കാട് ബി.ആര്‍.ഡി.സി സ്റ്റോപ്പില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ദീര്‍ഘ ദൂര ബസുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ല. ഫാസ്റ്റ് പാസഞ്ചര്‍, കെ.എസ്.ആര്‍.ടി.സിയുടെ ടി.ടി ബസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് പടന്നക്കാട് സ്റ്റോപ്പുണ്ടെങ്കിലും ബസ് ജീവനക്കാര്‍ അവിടെ ബസുകള്‍ നിര്‍ത്താതെ വിവേചനം കാണിക്കുന്നുവെന്ന് പരാതിയുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശ്രയിക്കുന്ന സ്റ്റോപ്പാണിത്. നിലവില്‍ ഇവിടെ കാഞ്ഞങ്ങാട് സൗത്തിലാണ് ഫാസ്റ്റ് പാസഞ്ചറിനും ടി.ടി ബസിനും സ്റ്റോപ്പുകളുള്ളത്. പടന്നക്കാട് ബി.ആര്‍.ഡി.സി സ്റ്റോപ്പില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് ശാഖാ കമ്മിറ്റി ഇന്ന് ഒപ്പു ശേഖരണം നടത്തും. യോഗം മുനിസിപ്പല്‍ യൂത്ത്ലീഗ് പ്രസിഡന്‍റ് ഹാരിസ് ബാവനഗര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റസാഖ് തായിലക്കണ്ടി, ടി. ഫൈസല്‍, സി.എച്ച്. മുര്‍ഷിദ്, ഷാഹിദ്, ഇസ്മായില്‍ കെ.കെ. വസീം പടന്നക്കാട്, പി. ഇര്‍ഷാദ്, ഷാനിദ്, ജമാല്‍, റമീസ്, എന്നിവര്‍ സംസാരിച്ചു. ശാഖാ ജന. സെക്രട്ടറി ഹാഷിഫ് മുക്താര്‍ സ്വാഗതവും ട്രഷറര്‍ പി. നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.