മൊഗ്രാല്‍പുത്തൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കണമെന്ന്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍പുത്തൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു. സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടംമൂലം പ്രദേശത്ത് ജനങ്ങള്‍ക്ക് സൈ്വര്യജീവിതം നയിക്കാനും വ്യാപാരികള്‍ക്ക് നിര്‍ഭയം വ്യാപാരം ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം രാത്രിയില്‍ കടകള്‍ക്ക് നേരെ അക്രമവും വ്യാപാരിയായ നൗഫലിനെ മര്‍ദിക്കുകയും ചെയ്തു. നൗഫല്‍ തളങ്കര മാലിക്ദിനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിലും കടകള്‍ക്ക് നാശനഷ്ടം വരുത്തിയതിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍പൂത്തൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ഭയം കച്ചവടം ചെയ്യാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഒൗട്ട്പോസ്റ്റ് സ്ഥാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് പി. ഇസ്മായില്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുറഹ്മാന്‍, എസ്.എം. നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.