കാസര്‍കോട്: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മഴക്കാലപൂര്‍വ ശുചീകരണ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 31നകം എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇതുസംബന്ധിച്ച് യോഗങ്ങള്‍ നടത്തണം. ജില്ലയെ മാലിന്യവിമുക്തമാക്കുന്നതിന് ജൂണ്‍ ഒന്നുമുതല്‍ അഞ്ച് വരെ ശുചീകരണ ദിവസങ്ങളായി ആചരിക്കും. ജൂണ്‍ അഞ്ചിനുശേഷം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി നടപടിയെടുക്കണം. ഓരോ വാര്‍ഡിലും 25,000രൂപ വീതം ചെലവഴിക്കാം. ജില്ലാ ഭരണകൂടം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കങ്ങള്‍ നടത്തണം. വീടുകളും കാര്‍ഷികവിളകളും മറ്റും നഷ്ടപ്പെട്ടാല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യണം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണം. പ്രകൃതിക്ഷോഭമുണ്ടായാല്‍ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് വെള്ളവും വൈദ്യുതിയുമുള്ള ഷെല്‍ട്ടറുകള്‍ ഒരുക്കണം. മാറ്റിത്താമസിപ്പിക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കണം. ജില്ലാ ഭരണകൂടത്തിനാണ് ഇതിന്‍െറ ഉത്തരവാദിത്തം. ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. യോഗത്തില്‍ പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, നഗരസഭാധ്യക്ഷന്മാരായ പ്രഫ. കെ.പി. ജയരാജന്‍ (നീലേശ്വരം) വി.വി. രമേശന്‍ (കാഞ്ഞങ്ങാട്), ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), ബ്ളോക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ സ്വാഗതവും എ.ഡി.എം വി.പി. മുരളീധരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.