മൊഗ്രാല്‍ പുത്തൂരില്‍ ലീഗ് –ഡി.വൈ.എഫ്.ഐ സംഘര്‍ഷം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. സംഘട്ടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂരിലെ പീപ്പിള്‍സ് കട ഉടമയും ലീഗ് അനുഭാവിയുമായ നൗഫല്‍ (36), മുഹമ്മദ് (45), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ചൗക്കി, കമ്പാറിലെ അറഫാത്ത് (22), മൊഗ്രാല്‍ പുത്തൂരിലെ നിഷാദ് (21), ഫാറൂഖ് (38), അബ്ദുല്‍ സഫീര്‍(25), അമീര്‍ (35), സമീര്‍(26), ഇംതിയാസ്(24), മൊയ്തീന്‍(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ചെങ്കള സഹകരണ ആശുപത്രി, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരെ തളങ്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം. നിയന്ത്രണത്തിലുള്ള ക്ളബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രവര്‍ത്തകരെ ആയുധങ്ങളുമായത്തെിയ ലീഗ് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അക്രമ വിവരമറിഞ്ഞത്തെിയ സി.പി.എം പ്രവര്‍ത്തകര്‍ ലീഗ് അനുഭാവിയായ നൗഫലിന്‍െറ കട ആക്രമിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് സംഘര്‍ഷം പടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, സി.ഐ എം.പി. ആസാദ്, എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമത്തെി ലാത്തിവീശി ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഇംതിയാസിന്‍െറ പരാതിയില്‍ ഇബ്രാഹിം, ഷെഫീഖ്, നൗഫല്‍, മുഹമ്മദ്, ബഷീര്‍, സമീര്‍, സാദിഖ്, സഹീര്‍, അന്‍സാര്‍, ഇല്യാസ്, അസ്കര്‍ തുടങ്ങി 25 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തില്‍ ലീഗിനു പങ്കില്ളെന്ന് ലീഗ് നേതാവും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എ.എ. ജലീല്‍ പറഞ്ഞു. കഞ്ചാവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. അക്രമം നടന്ന കടയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് അഹമ്മദ് ഷെരീഫ് സന്ദര്‍ശിച്ചു. അക്രമത്തോടനുബന്ധിച്ച് മൊഗ്രാല്‍ പൂത്തൂരില്‍ ലീഗ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT