സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി

കാഞ്ഞങ്ങാട്: ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിന്‍െറ മുന്നോടിയായും മണ്‍സൂണ്‍ കാലത്തെ കാര്യക്ഷമതയും കണക്കിലെടുത്ത് കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിലായി കാഞ്ഞങ്ങാട് ആര്‍.ടി ഓഫിസ് പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ശനിയാഴ്ച ശക്തമാക്കി. ഇതേതുടര്‍ന്ന് 108 സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ച രണ്ട് വരെയാണ് കാഞ്ഞങ്ങാട് അലാമിപള്ളി ബസ്സ്റ്റാന്‍ഡില്‍ ഇത്രയും വാഹനങ്ങളുടെ പരിശോധന നടത്തിയത്. ഇവയില്‍ ഒമ്പത് വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കൂടുതല്‍ അറ്റകുറ്റപ്പണിക്ക് നിര്‍ദേശിച്ച് വിട്ടയച്ചു. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതും വ്യക്തമായ നമ്പര്‍പ്ളേറ്റ് എഴുതാത്തതും അടക്കമുള്ള തകരാറുകള്‍ പൂര്‍ണമായി പരിഹരിക്കാത്ത വാഹനങ്ങളെയാണ് മോട്ടോര്‍വാഹന വകുപ്പ് സുരക്ഷാ പാളിച്ചകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് തിരിച്ചയച്ചത്. പരിശോധനക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ റെജി കുര്യാക്കോസ്, എം. വിജയന്‍, എം.വി.ഐമാരായ ജയറാം, ശ്രീനിവാസന്‍, സജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധിക്കാന്‍ ബാക്കിയുള്ള വാഹനങ്ങള്‍ സ്കൂള്‍ തുറന്ന് ഒരാഴ്ചക്കകം ഫിറ്റ്നസ് നടക്കുന്ന സമയത്ത് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോ. ആര്‍.ടി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.