തൃക്കരിപ്പൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇയ്യക്കാട് ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീടിനു നേരെ അക്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ നടക്കാവിലെ കെ.വി. ജിനേഷ് (24), ഓട്ടോ ഡ്രൈവര്‍ നടക്കാവിലെ കെ.വി. രൂപേഷ് (29) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടക്കാവിലെ എന്‍. കഹാറിനെ(29) തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈയ്യക്കാട് റോഡ് ജങ്ഷനില്‍ രണ്ടുപേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് ലൈഫ്കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കഹാര്‍ പറഞ്ഞു. കഹാറിനെ ആശുപത്രിയില്‍ കാണാന്‍ ചെന്നതായിരുന്നു രൂപേഷും ജിനേഷും. ആശുപത്രിക്ക് മുന്നില്‍ സംഘടിച്ചത്തെിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികള്‍ സ്ഥലം വിട്ടത്. ചന്തേര പൊലീസ് സ്ഥലത്തത്തെി ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് കനത്ത പൊലീസ് ബന്തവസ് തുടരുകയാണ്. ഇയ്യക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ടി.ടി. പവിത്രന്‍െറ വീടാണ് ഒരു സംഘം ആക്രമിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് വീടാക്രമിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പോളിങ് ദിവസം കള്ള വോട്ട് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.