അഡൂരില്‍ സംഘര്‍ഷം ; ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ 10പേര്‍ ആശുപത്രിയില്‍

മുള്ളേരിയ: അഡൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി ബൂത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനിടയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള സി. നായിക് (51), ബി.ജെ.പി ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് നായിക്(40), ചിത്രകുമാര്‍(35), ശേഖര(27), നാഗേഷ്(25), നവീന്‍ കുമാര്‍(22), നാരായണ(25), ഹരീഷ്(26), മിഥുന്‍(22) സി.പി.എം പ്രവര്‍ത്തകന്‍ അഡൂര്‍, ചേടി മൂലയിലെ ഷാഫി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ പുത്തൂരിലെ ആശുപത്രിയിലും ഷാഫിയെ ചെങ്കളയിലെ ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം ഏജന്‍റുമാര്‍ ബൂത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടയിലായിരുന്നു സംഭവം. ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസത്തെി ഇരു വിഭാഗങ്ങളെയും ലാത്തി വീശി ഓടിക്കുകയായിരുന്നു. 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.