കൂടിയ പോളിങ് 97.80 കുറവ് 63.60

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 22ാം നമ്പര്‍ ബൂത്തായ എ.എല്‍.പി.എസ് പാലായിയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത്. 97.80 ശതമാനമാണ് ഇവിടുത്തെ പോളിങ്. ഉദുമയിലെ 102ാം നമ്പര്‍ പോളിങ് ബൂത്തായ ജി.യു.പി.എസ് അഗസറഹൊള (ഓള്‍ഡ് ബിള്‍ഡിങ്) ആണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 63.60 ആണ് ഇവിടത്തെ പോളിങ് നില. കാസര്‍കോട് മണ്ഡലത്തില്‍ 86ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ (വെസ്റ്റ് സൈഡ്) ആണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 93.60 ശതമാനമാണ് ഇവിടത്തെ പോളിങ്. 78ാം നമ്പര്‍ ബൂത്തായ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല (നോര്‍ത്തേന്‍ സൈഡ്)യിലാണ് കാസര്‍കോട് മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 61.70 ആണ് ഇവിടത്തെ പോളിങ് നില. കാസര്‍കോട് മണ്ഡലത്തില്‍ 31ാം നമ്പര്‍ ബൂത്തായ ശ്രീ ഗോപാലകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുഡ്ലു (വെസ്റ്റേന്‍ പോര്‍ഷന്‍ നോര്‍ത്തേന്‍ സൈഡ് ബിള്‍ഡിങ്-90.90 ശതമാനം), 124ാം നമ്പര്‍ ബൂത്തായ ഗവ. എല്‍.പി.എസ് കൊല്ലമ്പാടി (90.20 ശതമാനം) വോട്ട് രേഖപ്പെടുത്തി. ഉദുമ മണ്ഡലത്തില്‍ 96ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ് പാക്കം (ഈസ്റ്റ് ബിള്‍ഡിങ് നോര്‍ത് പോര്‍ഷന്‍) ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 95.70 ശതമാനമാണ് ഇവിടെ പോളിങ്. 102ാം നമ്പര്‍ പോളിങ് ബൂത്തായ ജി.യു.പി.എസ് അഗസറഹൊള (ഓള്‍ഡ് ബിള്‍ഡിങ്) ആണ് ഉദുമ മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 63.60 ആണ് ഇവിടത്തെ പോളിങ് നില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT