കണക്കുകൂട്ടിയും പരിക്കേറ്റവരെ സന്ദര്‍ശിച്ചും സ്ഥാനാര്‍ഥികള്‍

കാസര്‍കോട് : കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച ദിവസവും വിശ്രമിക്കാനായില്ല. ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ.എ.എ.അമീന്‍ രാവിലെ സി.പി.എം തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫിസായ മാര്‍ക്സ്ഭവനിലത്തെി. മണ്ഡലത്തിലെ പോളിങ് ബൂത്ത് തിരിച്ചുള്ള ശതമാന കണക്കുകള്‍ പരിശോധിച്ചു. മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് നീരീക്ഷകനെയും റിട്ടേണിങ് ഓഫിസറെയും കണ്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് രാവിലെ ലീഗ് ഓഫിസിലത്തെി വോട്ടെടുപ്പ് കണക്കെടുത്തു. പത്തു മണിയോടെ തെരഞ്ഞെടുപ്പു നിരീക്ഷകനെ കണ്ടു ജില്ലയിലെ പൊതുവെയുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പിന്നീട് ലീഗ് നേതാവായ ബഷീര്‍ ബെള്ളിക്കോത്തിന്‍െറ ഉപ്പ മരിച്ച കാഞ്ഞങ്ങാടെ വീട്ടില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലായിരുന്നു കാസര്‍കോട് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍. ദേലമ്പാടിയില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള സി.നായക് , ദേലമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് നായ്ക്, ചിത്രകുമാര്‍, ശേഖര, നാഗേഷ്, നവീന്‍ കുമാര്‍, നാരായണ, ഹരീഷ്, മിഥുന്‍ എന്നിവരെ സന്ദര്‍ശിച്ചു. ഉച്ചക്ക് ശേഷം കാസര്‍കോട് ആര്‍.എസ്.എസ്് ഓഫിസില്‍ മണ്ഡലം പ്രവര്‍ത്തകരുടെ പൊതുയോഗത്തില്‍ പങ്കെടുത്തു. കുമ്പള: ചൊവ്വാഴ്ചയും മഞ്ചേശ്വരത്തെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും തിരക്കിലായിരുന്നു. ഇടതു സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പു പതിവുപോലെ വെളുപ്പിനുതന്നെ ഉണര്‍ന്നു. പ്രാതല്‍ കഴിഞ്ഞ് നേരെ പോയത് പാണലത്ത്. അവിടെ മരണപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പാണലം ഇബ്രാഹിം ഹാജിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ശേഷം കാസര്‍കോട്ടും കുമ്പളയിലും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. പിന്നീട് പാര്‍ട്ടി ജില്ലാ ഓഫിസിലത്തെി. അതിനിടെ മാധ്യമപ്രവര്‍ത്തകരെയും കണ്ടു. കെ. സുരേന്ദ്രന്‍ രാവിലെ കുണ്ടംകുഴി സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടു. ശേഷം കാസര്‍കോട്ടും മഞ്ചേശ്വരത്തും പാര്‍ട്ടി നേതാക്കളോടൊപ്പം ചില വ്യക്തികളെ സന്ദര്‍ശിക്കാന്‍ പോയി. പി.ബി. അബ്ദുറസാഖ് പോളിങ് കഴിഞ്ഞ് രാത്രിതന്നെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സാധ്യതകള്‍ വിശകലനം ചെയ്ത് തിരിച്ച് രാത്രി വീട്ടിലത്തെുമ്പോള്‍ സമയം ഒന്നോടടുത്തിരുന്നു. എങ്കിലും വെളുപ്പിന് ഉണര്‍ന്നെണീറ്റു. രാവിലെ നേരെ പോയത് കാഞ്ഞങ്ങാട്ടേക്ക്. പാര്‍ട്ടിയുടെ തീപ്പൊരി പ്രാസംഗികന്‍ ബഷീര്‍ വെള്ളിക്കോത്തിന്‍െറ വീട്ടില്‍. പിന്നീട് ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വീട്ടിലത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.