ഓണ്‍ലൈനായി ബുക്ചെയ്തത് ചപ്പാത്തി മേക്കര്‍, കിട്ടിയത് ഇഷ്ടിക

മുള്ളേരിയ: ഓണ്‍ലൈനായി ബുക്ചെയ്ത ചപ്പാത്തിമേക്കറിന്‍െറ പാക്കറ്റ് തുറന്നുനോക്കിയപ്പോള്‍ കിട്ടിയത് ഒരു കുപ്പി മലിനജലവും ഇഷ്ടികയും. മുള്ളേരിയ കൃഷിഭവന്‍ ജീവനക്കാരി രജിതക്കാണ് ദുരനുഭവമുണ്ടായത്. പ്രമുഖ കമ്പനിയുടെ ടി.വി ഷോപ്പിങ് പരസ്യത്തിലൂടെ ബുക് ചെയ്തതാണ് ഉല്‍പന്നം. ഒരു മാസത്തിനുശേഷം പോസ്റ്റല്‍വഴിയാണ് പാക്കറ്റ് വീട്ടിലത്തെിയത്. തെലങ്കാനയിലെ പ്രമുഖ കമ്പനിയുടെ ബില്‍ കവറിനകത്തുണ്ടായിരുന്നു. ഉല്‍പന്നത്തിനും ബാക്കി ചെലവും അടക്കം 2398 രൂപയാണ് വാങ്ങിയത്. പോസ്റ്റ് ഓഫിസില്‍നിന്ന് ബില്‍ തുക നല്‍കി. പാഴ്സല്‍ പാക്കറ്റ് വീട്ടിലത്തെി പൊട്ടിച്ചുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇതേ കമ്പനിയുടെ നൂറുകണക്കിന് പാക്കറ്റ് പോസ്റ്റ് ഓഫിസ് വഴി ദിവസവും ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ട്. ബുക്കിങ് സമയത്ത് വിളിച്ച നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടുന്നില്ല. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് രജിത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.