കാഞ്ഞങ്ങാട്– കാണിയൂര്‍ റെയില്‍പാത: നിവേദക സംഘം ബംഗളൂരുവിലേക്ക്

കാഞ്ഞങ്ങാട്: ഉത്തരകേരളത്തിന്‍െറയും ദക്ഷിണ കനറയുടെയും സ്വപ്ന പദ്ധതിയായ കാണിയൂര്‍ റെയില്‍വേ പാത പദ്ധതിയുമായി കര്‍മസമിതി നിവേദക സംഘം ബംഗളൂരുവിലേക്ക്. കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത പദ്ധതിയുടെ പകുതി വിഹിതം വഹിക്കാന്‍ തത്വത്തില്‍ അംഗീകരിച്ച കേരള സര്‍ക്കാറിന്‍െറ മാതൃക പിന്തുടരാന്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാറും തയാറാകണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇതിന്‍െറ ഭാഗമായാണ് സംഘം ബംഗളൂരു യാത്രക്കൊരുങ്ങുന്നത്. ഇടതു സര്‍ക്കാറിന്‍െറ ആദ്യ ബജറ്റില്‍ 20 കോടി രൂപ കാണിയൂര്‍ റെയില്‍പാതക്കായി നീക്കിവെച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകാന്‍ കര്‍ണാടകയിലൂടെ കടന്നുപോകുന്ന പാതയുടെ പകുതി വിഹിതം കര്‍ണാടക സംസ്ഥാന സര്‍ക്കാറും വഹിക്കേണ്ടതുണ്ട്. യോഗത്തില്‍ അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. രാമചന്ദ്ര, അഡ്വ.ശ്രീകാന്ത്, സി. യൂസഫ് ഹാജി, അഡ്വ.എം.സി. ജോസ്, മടിക്കൈ കമ്മാരന്‍, സുധാകര്‍ റായ്, അന്‍വര്‍ സുള്ള്യ, രാധാകൃഷ്ണ റായ്, മഹേഷ്കുമാര്‍ റായ്, എ.വി. രാമകൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എ. ദാമോദരന്‍, എം. കുഞ്ഞികൃഷ്ണന്‍, സി. മുഹമ്മദ്കുഞ്ഞി, സി.എ. പീറ്റര്‍, എം. വിനോദ്, എം.എസ്. പ്രദീപ്, ജോസ് കൊച്ചിക്കുന്നേല്‍, ഇ.കെ.കെ. പടന്നക്കാട്, അജയകുമാര്‍ നെല്ലിക്കാട്, സൂര്യനാരായണ ഭട്ട്, എം.വി. ഭാസ്കരന്‍, എ. ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.