ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍

കാഞ്ഞങ്ങാട്: നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ വീണ്ടും യോഗം ചേരും. നഗരസഭയിലെ ധന വിനിയോഗത്തെക്കുറിച്ച് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ വളിച്ചുചേര്‍ത്ത യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ക്രമക്കേടുകള്‍ക്കെതിരെ രംഗത്തുവന്നു. പദ്ധതി നിര്‍വഹണവേളയില്‍ ഫണ്ട് ചെലവിട്ടതായി കാണിക്കാന്‍ മാത്രം വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇരുപക്ഷത്തുമുള്ള അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയാണ് വിവിധ സെക്ഷനുകളിലെ നിര്‍വഹണ ഉദ്യോഗസസ്ഥര്‍ മുഖേന വികസനത്തിനായി ചെലവിടുന്നത്. എന്നാല്‍, സാമ്പത്തിക അച്ചടക്കമോ കൃത്യമായ കണക്കോ രേഖപ്പെടുത്താറില്ല. പദ്ധതി നടത്തിപ്പ് രേഖകള്‍, രജിസ്റ്ററുകള്‍ എന്നിവ തയാറാക്കലും സൂക്ഷിപ്പുമില്ല. പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍, ചെലവുതുക എന്നിവ പോലും ഫയലുകളില്‍ കാണാനില്ളെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഗംഗാ രാധാകൃഷ്ണന്‍, എന്‍. ഉണ്ണികൃഷ്ണന്‍, ടി.വി. ഭാഗീരഥി, എം.പി. ജാഫര്‍, മുഹമ്മദ് മുറിയനാവി, കെ. രതീഷ്, കെ. സന്തോഷ്, എച്ച്.ആര്‍. ശ്രീധരന്‍, പി.കെ. വത്സലന്‍, റംഷീദ്, അജയകുമാര്‍ നെല്ലിക്കാട്ട്, കെ. ലത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.