അസോ. ഡീനിനെ ഉപരോധിച്ചു

നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ എം. ഗോവിന്ദനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കോളജിലെ പുതുതായി നിയമിച്ച കാഷ്വല്‍ തൊഴിലാളികളില്‍ അനധികൃത നിയമനം നടത്തിയെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐയുടെ 50ഓളം പ്രവര്‍ത്തകര്‍ ഡീനിനെ ഉപരോധിച്ചത്. ഒമ്പത് തൊഴിലാളികളുടെ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം രണ്ട് തൊഴിലാളികളെ മാനദണ്ഡമില്ലാതെ പുറത്താക്കി രണ്ടുപേരെ തിരുകിക്കയറ്റി നിയമിച്ചതാണ് ഉപരോധിക്കാന്‍ കാരണം. ഈ ആവശ്യം ഉന്നയിച്ച് ഒരാഴ്ച മുമ്പ് ഡി.വൈ.എഫ്.ഐ കാര്‍ഷിക കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തത്തെി. 29ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്ര പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നുണ്ട്. വൈസ് ചാന്‍സലറുമായി ചര്‍ച്ച ചെയ്യുമെന്ന് ഡീന്‍ ഫോണ്‍ മുഖേന കെ. കുഞ്ഞിരാമന്‍ എം.എല്‍.എയെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡന്‍റ് പി.കെ. രതീഷ്, സെക്രട്ടറി സി. സുരേശന്‍, ട്രഷറര്‍ പി. ശാര്‍ങി എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.