ചെറുവത്തൂര്‍: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെച്ച എജുഫെസ്റ്റില്‍ ജേതാക്കളായ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂള്‍, ജി.യു.പി.എസ് അരയി, കെ.സി.എന്‍.എം എ.എല്‍.പി.എസ് ശങ്കരംപാടി എന്നീ വിദ്യാലയങ്ങള്‍ സംസ്ഥാനതല മികവുത്സത്തില്‍ ജില്ലയെ പ്രതിനിധാനംചെയ്യും. ചന്തേര ബി.ആര്‍.സിയില്‍ നടന്ന മികവുത്സവത്തില്‍ സാമൂഹിക പങ്കാളിത്ത മേഖലയില്‍ ഇസ്സത്തുലും ശിശുസൗഹൃദ പരിസ്ഥിതി സൗഹൃദ കാമ്പസ് എന്ന മേഖലയില്‍ അരയിയും ഒന്നാമതത്തെി. വിഷയാധിഷ്ഠിത ഗവേഷണാത്മക പ്രവര്‍ത്തനം എന്ന മേഖലയിലാണ് ശങ്കരംപാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍നിന്നായി 24 വിദ്യാലയങ്ങളാണ് മികവുത്സവത്തില്‍ പങ്കെടുത്തത്. പൊതുവിദ്യാലയങ്ങളില്‍ നടന്നുവരുന്ന മൗലികവും അര്‍ഥപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിനും മറ്റു വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായാണ് സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതലം വരെ നീണ്ടുനില്‍ക്കുന്ന എജുഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാലയവും വിദ്യാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും, വികസിപ്പിച്ചെടുത്ത അനുഭവ മാതൃകകളും ഗവേഷണ പ്രവര്‍ത്തനങ്ങളും, എസ്.എസ്.എ വിവിധ ഏജന്‍സികളുടെ ഏകോപനത്തിലൂടെയും ഇടപെടലിലൂടെയും നടപ്പിലാക്കിയ മികവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു എജുഫെസ്റ്റിന്‍െറ മുഖ്യലക്ഷ്യം. വിദ്യാലയങ്ങള്‍ ഒരുക്കിയ പ്രദര്‍ശന പവലിയനുകളും ബി.ആര്‍.സികള്‍ ഒരുക്കിയ പ്രദര്‍ശനവും ശ്രദ്ധേയമായി. മികവുത്സവം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണകുമാര്‍, എം. മഹേഷ്കുമാര്‍, പി.കെ. സണ്ണി, ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ് സമ്മാന വിതരണം നിര്‍വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. എം. ബാലന്‍ അധ്യക്ഷത വഹിച്ചു. അയൂബ്ഖാന്‍, കെ.പി. പ്രകാശ് കുമാര്‍, കെ. വിനോദ് കുമാര്‍, ബി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. മികവുത്സവ ഭാഗമായി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ ക്വിസില്‍ വടക്കെ പുലിയന്നൂര്‍ ജി.എല്‍.പി.എസിലെ അനൂപ് കല്ലത്ത്, ജി.വി.എച്ച്.എസ് മൊഗ്രാലിലെ ബാബുരാജ് എന്നിവര്‍ ജേതാക്കളായി. മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ എസ്.എം.വി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല മികവുത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.