പാടിയും പറഞ്ഞും വരച്ചും ഫാഷിസത്തിനെതിരെ പ്രതിരോധം

കാസര്‍കോട്: ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്ന പ്രമേയത്തില്‍ ഫാഷിസത്തിനെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധം ശ്രദ്ധേയമായി. രാജ്യം നേരിടുന്ന അസഹിഷ്ണുതക്കെതിരെ സാംസ്കാരിക പൊതുബോധം വളര്‍ന്നുവരണമെന്ന ആഹ്വാനവുമായി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്. പാടിയും പറഞ്ഞും വരച്ചുമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ സംഗമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് സി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. കവി പാടി രവീന്ദ്രന്‍, സ്കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലെ വിജയി ദേവികിരണ്‍, കെ.എച്ച്. മുഹമ്മദ്, കെ.വി. ഇസാസുല്ല, മേരി വാഴയില്‍, ബി.എ. അസ്റാര്‍ എന്നിവര്‍ കവിത ആലപിച്ചു. ചിത്രകാരന്മാരായ ഷാഫി എ. നെല്ലിക്കുന്ന്, നാഷനല്‍ അബ്ദുല്ല, കെ.എച്ച്. മുഹമ്മദ്, റാഷിദ് മുഹ്യിദ്ദീന്‍ എന്നിവര്‍ ചിത്രം വരച്ചു. സി.എച്ച്. മുത്തലിബ്, സി.എച്ച്. ബാലകൃഷ്ണന്‍, സി.എം.എ. ജലീല്‍, കെ. മുഹമ്മദ് ഷാഫി, എം.എ. നജീബ്, എ.ബി. കുട്ടിയാനം, കെ.കെ. ഇസ്മായില്‍, അബ്ദുല്‍ജബ്ബാര്‍ ആലങ്കോല്‍, എന്‍.എം. റിയാസ്, പി.കെ. അബ്ദുല്ല, വി.കെ. ജാവിദ്, മുഹമ്മദ് ഷാഫി, അദ്നാന്‍, മുഹമ്മദ് വടക്കേകര എന്നിവര്‍ സംസാരിച്ചു. സിയാസുദ്ദീന്‍ ഇബ്നു ഹംസ സ്വാഗതവും മുജീബ് കോളിയടുക്കം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.