കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) 53ാം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി ചൊവ്വാഴ്ച ഉച്ച രണ്ടിന് ‘സമൂഹം, വിപണി, മാധ്യമം’ എന്ന വിഷയത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ദി ഹിന്ദു അസോസിയറ്റ് എഡിറ്റര്‍ സി. ഗൗരീദാസന്‍ നായര്‍ മോഡറേറ്ററാകും. എം.വി. നികേഷ് കുമാര്‍, എം.ജി. രാധാകൃഷ്ണന്‍, എന്‍.പി. ചന്ദ്രശേഖരന്‍, ഷാനി പ്രഭാകര്‍, പി.എം. മനോജ്, ടി.പി. ചെറൂപ്പ, ഇ. സനീഷ്, എന്‍.പി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10ന് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മിലന്‍ ഗ്രൗണ്ടില്‍ കേരളത്തിലെ പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം നടക്കും. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് ടൗണ്‍ഹാളില്‍ ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഗമം ചേരും. യൂനിയന്‍ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.