കരഭിത്തി നിര്‍മാണം നിലച്ചു; തീരദേശം കരയിടിച്ചില്‍ ഭീഷണിയില്‍

ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ തീരപ്രദേശം കരയിടിച്ചില്‍ ഭീഷണിയില്‍. പുഴയോരത്തെ കരഭിത്തി നിര്‍മാണം നിലച്ചതാണ് ഇതിന് കാരണം. കരയിടിച്ചില്‍ രൂക്ഷമായ കിഴക്കേമുറിയിലാണ് ഭിത്തി നിര്‍മാണം പാതിവഴിയിലായത്.360 മീറ്റര്‍ നീളത്തില്‍ തേജസ്വിനി പുഴക്ക് കരഭിത്തി നിര്‍മിക്കാനായിരുന്നു തീരുമാനം. എന്നാല്‍, 160 മീറ്റര്‍ പൂര്‍ത്തിയാക്കി പ്രവൃത്തി നിര്‍ത്തുകയായിരുന്നു. നാലുമാസം മുമ്പുതന്നെ പ്രവൃത്തി അവസാനിപ്പിച്ച് അധികൃതര്‍ പിന്‍വാങ്ങി. നിലവില്‍ 200 മീറ്റര്‍ സ്ഥലത്ത് കരഭിത്തി നിര്‍മിക്കാനുമുണ്ട്. ഫണ്ട് ഇല്ളെന്നാണ് അധികൃതരുടെ മറുപടി. കരയിടിച്ചില്‍മൂലം നിരവധി കരഭാഗം പുഴ വിഴുങ്ങി. വീടുകളും ഫലവൃക്ഷാദികളും ഇവിടെ കടപുഴകല്‍ ഭീഷണിയിലുമാണ്. ഉടന്‍ കരഭിത്തി നിര്‍മിച്ച് ഭീതി അകറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.