കടല്‍ കടക്കാന്‍ ജില്ലയിലെ കബഡി സംഘം

കാസര്‍കോട്: അന്തര്‍ദേശീയ കോര്‍ട്ടുകള്‍ ലക്ഷ്യമാക്കി കാസര്‍കോടന്‍ കബഡി സംഘം. രാജ്യാന്തര പ്രശസ്തി നേടിയ ഇന്ത്യന്‍ പ്രൊ കബഡി മത്സര വിജയികളായ യു- മുംബൈ ടീമിന്‍െറ കോച്ച് ഭാസ്കരന്‍െറ കീഴില്‍ ടീമിലെ പ്രധാന കളിക്കാരിലൊരാള്‍ കാസര്‍കോട് ആറാട്ടുകടവ് സ്വദേശി ഇ.വി അനൂപ്, പ്രൊ കബഡി മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരായ തെലുഗ് ടൈറ്റന്‍സ് ടീമംഗം ഉദുമ സ്വദേശികളായ സാഗര്‍ കൃഷ്ണ, നിഷാന്ത് എന്നിവരാണ് തങ്ങളുടെ കായിക മികവുമായി കടല്‍ കടക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്‍െറ കോച്ചും കൊടക്കാട് സ്വദേശിയുമാണ് ഭാസ്കരന്‍. കായികക്ഷേമ വകുപ്പിനുകീഴില്‍ കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലിന്‍െറ സംഭാവനയാണ് അനൂപ്. ന്യൂയോര്‍ക്, മുംബൈ, ഇറാന്‍ എന്നിവിടങ്ങളിലെ കബഡി മത്സരങ്ങള്‍ക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഈ നഗരങ്ങളിലെ കബഡി ക്ളബുകളുമായി മുംബൈ ടീം മത്സരിക്കും. കബഡിയില്‍ ജില്ലയുടെ ഭാവി ശോഭനമാണെന്ന് കോച്ച് ഭാസ്കരന്‍ പറയുന്നു. മികച്ച കബഡി താരങ്ങളും പരിശീലകരും ക്ളബുകളും മൈതാനങ്ങളും ജില്ലയിലുണ്ട്. മികച്ച ക്യാമ്പുകള്‍ സംഘടിപ്പിച്ചാല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ടീമിനെ ജില്ലയില്‍ നിന്ന് കണ്ടത്തൊനാകുമെന്നും പുതിയ കായികതാരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. കബഡി പ്രോത്സാഹിപ്പിക്കാനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് സെന്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ നിര്‍മിച്ച കബഡി കോര്‍ട്ടിന്‍െറയും ജമ്പ് പിറ്റിന്‍െറയും ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് പി. കരുണാകരന്‍ എം.പി നിര്‍വഹിക്കും. ഇന്ത്യന്‍ കബഡി ടീം കോച്ച് ഇ. ഭാസ്കരന്‍ മുഖ്യാതിഥിയായിരിക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള കബഡി കോര്‍ട്ടിനു പുറമെ മള്‍ട്ടി ജിംനേഷ്യം, മികച്ച നിലവാരത്തിലുള്ള മാറ്റ് എന്നിവയും സെന്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എം. അച്യുതന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.