കുമ്പളയില്‍ കുടിവെള്ള ടാങ്കുകള്‍ പരിശോധിച്ചു

കാസര്‍കോട്: കുമ്പളയിലും പരിസര പ്രദേശങ്ങളിലും മലമ്പനി, ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് എന്നിവ സംയുക്തമായി ടൗണിലെ കെട്ടിടങ്ങളിലെ ശുദ്ധജല ടാങ്കുകളില്‍ പരിശോധന നടത്തി. മിക്ക ടാങ്കുകളും വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ ശുദ്ധജലം മലിനപ്പെട്ടതായി പരിശോധനയില്‍ കണ്ടത്തെി. ചില കെട്ടിടങ്ങളിലെ ടാങ്കുകള്‍ അടച്ചിട്ടതിനാല്‍ ഇവയില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതും മറ്റും ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടു. ഹോട്ടലുകളും കാന്‍റീനുകളും കൂള്‍ബാറുകളടക്കമുള്ള കെട്ടിടങ്ങളിലെ ടാങ്കുകള്‍പോലും വര്‍ഷങ്ങളായി ശുചീകരിക്കാത്തവയാണത്രെ. ഇവിടങ്ങളിലെ വെള്ളം ഉപയോഗിച്ചാണ് ഹോട്ടലുകളിലും കാന്‍റീനുകളിലും ഭക്ഷണം പാകം ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുമ്പളയിലെ സ്വകാര്യ കോളജുകളിലെയും ഗവ. സ്കൂളിലെയും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഹോട്ടലുകളെയും കാന്‍റീനുകളെയുമാണ്. ആരോഗ്യവകുപ്പിന്‍െറ പരിശോധനയില്‍ കണ്ടത്തെിയ വിവരങ്ങള്‍ വിദ്യാര്‍ഥികളെയും സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.