ഓപറേഷന്‍ വാത്സല്യ: വിവിധയിടങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും

കാസര്‍കോട്: കാണാതായ കുട്ടികളെ കണ്ടുപിടിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഓപറേഷന്‍ വാത്സല്യയുടെ ഭാഗമായി വിവിധയിടങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. ഓപറേഷന്‍ വാത്സല്യയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ റെയ്ഡുകള്‍ നടത്തിവരുന്നുണ്ട്. കുട്ടികളെക്കുറിച്ച് പൊതുജനങ്ങളില്‍നിന്നും വിവരം ലഭിക്കാനാണ് സ്റ്റിക്കര്‍ പതിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ട്രെയിനുകള്‍, ബസുകള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും. യോഗത്തില്‍ ജില്ലാ സാമൂഹികനീതി ഓഫിസര്‍ ആര്‍.പി. പത്മകുമാര്‍, ജീല്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, കെ. ദിനേശ, എം. ശ്രീധരന്‍, എ.ജി. ഫൈസല്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.