മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്പോസ്റ്റ് പരിസരത്ത് ഗതാഗതക്കുരുക്കും അപകടവും വര്‍ധിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമായി സര്‍വകക്ഷി സംഘം സ്ഥലപരിശോധന നടത്തി. ചെക്പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍പെട്ട് മൂന്ന് വര്‍ഷത്തിനിടെ ഇരുപതോളം പേരാണ് ഇവിടെ മരിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരം ശക്തമാക്കിയതോടെയാണ് അധികൃതര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണ് വ്യാഴാഴ്ച വൈകീട്ട് സര്‍വകക്ഷി സംഘം ചെക്പോസ്റ്റില്‍ സ്ഥല പരിശോധന നടത്തിയത്. മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധര ഷെട്ടി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ മുരളീധരന്‍, ദേശീയപാത എക്സി. എന്‍ജിനീയര്‍ രാഘവേന്ദ്ര മജാകര്‍, അസി. എന്‍ജിനീയര്‍ പ്രകാശന്‍, വാണിജ്യ നികുതി വകുപ്പ് മാനേജര്‍ ജാജുവല്‍, വാണിജ്യ നികുതി വകുപ്പ് ഓഫിസര്‍ സുനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.എം. ജോര്‍ജ്, മഞ്ചേശ്വരം എസ്.ഐ പ്രമോദ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.ആര്‍. ജയാനന്ദ, കെ.എഫ്. ഇഖ്ബാല്‍, വിജയകുമാര്‍ റായി, ഹരിശ്ചന്ദ്ര, മഹ്മൂദ് കൈക്കമ്പ, ഹമീദ് കോസ്മോസ്, മഹ്മൂദ് സീഗന്‍റടി, ഹമീദ് ഹൊസങ്കടി, സിറാജ് ഉപ്പളഗേറ്റ്, പത്മനാഭ കടപ്പുറം, സാദിഖ് ചെറുഗോളി എന്നിവരടങ്ങിയ സര്‍വകക്ഷി സംഘമാണ് സ്ഥലപരിശോധന നടത്തിയത്. പ്രശ്ന പരിഹാരത്തിന് സംയോജിത ചെക്പോസ്റ്റ് സ്ഥാപിക്കാന്‍ മഞ്ചേശ്വരത്ത് 9.33 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. നാറ്റ്പാക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങും. അടുത്ത വര്‍ഷം അവസാനത്തോടെ സംയോജിത ചെക്പോസ്റ്റ് യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക പഠനസമിതി കണ്‍വീനര്‍ കൂടിയായ മഞ്ചേശ്വരം തഹസില്‍ദാര്‍ ശശിധര ഷെട്ടി പറഞ്ഞു. അതുവരെ ഈ മേഖലയിലെ ഗതാഗതപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഹ്രസ്വകാല നടപടി സ്വീകരിക്കും. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. നേരത്തെ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കും. വാണിജ്യനികുതി ഒൗട്ട് ചെക്പോസ്റ്റ് ഉപ്പള പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിന് സമീപം മാറ്റി സ്ഥാപിക്കും. എക്സൈസ് ചെക്പോസ്റ്റ് തലപ്പാടി ഭാഗത്തെക്കായി നൂറുമീറ്റര്‍ മാറ്റി സ്ഥാപിക്കും. ചെക്പോസ്റ്റിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തും. വാഹന പാര്‍ക്കിങ്ങിന് രണ്ടേക്കര്‍ സ്ഥലം അനുവദിക്കും. വാഹനപരിശോധനക്ക് ടോക്കണ്‍ സിസ്റ്റം നടപ്പാക്കും. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. തൂക്കുപാലം പാര്‍ക്കിങ് യാര്‍ഡിന് സമീപത്തേക്ക് മാറ്റും. എക്സൈസ് കൗണ്ടറും ഇവിടേക്ക് മാറ്റും. റോഡിന് ഇരുവശവും കുഴികള്‍ നികത്തി വീതി കൂട്ടുമെന്നും ശശിധര ഷെട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.