അയല്‍ സംസ്ഥാന ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു

കാഞ്ഞങ്ങാട്: ജില്ലയില്‍ അയല്‍ സംസ്ഥാന ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു. കാഞ്ഞങ്ങാടിന്‍െറ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങള്‍ക്കും ഇക്കൂട്ടര്‍ വന്‍തുക പലിശക്ക് നല്‍കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നത്തെുന്നവരാണ് കഴുത്തറുപ്പന്‍ പലിശക്കാരില്‍ ഭൂരിഭാഗവും. കാഞ്ഞങ്ങാട് കേന്ദ്രമാക്കി താമസിക്കുകയും ഇടനിലക്കാര്‍ വഴി പണം ആവശ്യമുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യുന്ന ഇവര്‍ ആയിരം രൂപ ആവശ്യമുള്ളവര്‍ക്ക് 100 രൂപ കമീഷന്‍ കിഴിച്ച് 900 രൂപയാണ് നല്‍കുക. ദിവസങ്ങള്‍ക്കുള്ളില്‍ പലിശയടക്കം 1200 രൂപയായി മടക്കി നല്‍കുകയും വേണം. ഇല്ളെങ്കില്‍ ഭീഷണിയും വിരട്ടലും ആരംഭിക്കും. ഇത്തരത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ബ്ളേഡ് മാഫിയക്കാരെ സഹായിക്കാന്‍ തദ്ദേശീയരായ ഏജന്‍റുമാരുമുണ്ട്. കൂലിപ്പണിക്കാരും മറ്റും ഏറെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബ്ളേഡുകാര്‍ പണം പലിശക്കു നല്‍കുന്നത്. അമ്പലത്തറ മേഖലയിലെ ബിദിയാല്‍, നായ്ക്കുട്ടിപ്പാറ പോലുള്ള കോളനികളിലുള്ളവരും അത്യാവശ്യഘട്ടങ്ങളില്‍ പണത്തിനായി ആശ്രയിക്കുന്നത് ബ്ളേഡ് ഇടപാടുകാരെയാണ്. തുക എഴുതാത്ത ചെക്ക് നല്‍കിയാലുടന്‍ പണം കിട്ടുമെന്നതാണ് നേട്ടം. പണം വായ്പയായി നല്‍കാന്‍ കെല്‍പ്പുള്ള കുടുംബശ്രീകള്‍ ഈ മേഖലയിലുണ്ടെങ്കിലും ഇവയോടു സഹകരിക്കാതെ മാറി നില്‍ക്കുന്നവരാണ് പലരും. ഇക്കാരണം കൊണ്ടുതന്നെ കുടുംബശ്രീകളില്‍ നിന്നുള്ള സാമ്പത്തിക സഹായം ഇവര്‍ക്ക് ലഭിക്കാതെ പോകുന്നു. സാങ്കേതിക തടസ്സങ്ങളില്‍പ്പെട്ട് നീണ്ടു പോകുമെന്നതിനാല്‍ സഹകരണബാങ്കുകളെയും ആവശ്യക്കാര്‍ പലപ്പോഴും ആശ്രയിക്കാറില്ല. 10,000 മുതല്‍ 15,000 രൂപ വരെ മാത്രമെ കൂടുതല്‍ പേരും കടമായി വാങ്ങാറുള്ളൂവെങ്കിലും പലിശയും ഇതര ചാര്‍ജുകളും ചേര്‍ത്ത് നല്ളൊരു തുകയായി മടക്കി നല്‍കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.