കുട്ടിപ്പൊലീസുകാരുടെ ക്രിസ്മസ് ആഘോഷം കൗശിതക്കൊപ്പം

അഡൂര്‍: അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളുടെ ക്രിസ്മസ് ആഘോഷം ഭിന്നശേഷിക്കാരിയായ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനി അഡൂര്‍ സഞ്ചക്കടവിലെ എസ്. കൗശിതക്കൊപ്പം. ‘ഫ്രണ്ട്സ് അറ്റ് ഹോം’ പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ കൗശിതക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം. ആഘോഷ പരിപാടികള്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍കുമാര്‍ പാണ്ടി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കൗഷിതക്ക് പുതുവസ്ത്രം ക്രിസ്മസ് സമ്മാനമായി നല്‍കി. ഹെഡ്മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്തംഗം മാധവന്‍, സീനിയര്‍ അസി. എന്‍. പ്രസന്നകുമാരി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്ദുസലാം, സിവില്‍ പൊലീസ് ഓഫിസര്‍ സോന, ഖലീല്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്മസ് അവധിക്കാല ക്യാമ്പിന്‍െറ സമാപനത്തിന്‍െറ ഭാഗമായാണ് പരിപാടി. നന്ദിത, ധന്യ, പ്രദീപ്, ഷഫീഖ്, ശ്രീജിത്ത്, പ്രതിമ, ഋഷികേഷ് തുടങ്ങിയ കാഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ കെ.വി. രാജേഷ് സ്വാഗതവും എസ്.പി.സി സി.പി.ഒ. എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.