തലശ്ശേരി-വളവുപാറ ​േറാഡ്​: ഇരിട്ടി പാലം മുതൽ കൂട്ടുപുഴ വരെയുള്ള പ്രവൃത്തിക്ക്​ നടപടി സ്വീകരിക്കും

ഇരിട്ടി: തലശ്ശേരി^വളവുപാറ റോഡ് രണ്ടാം റീച്ചായ കളറോഡ് പാലം മുതൽ ഇരിട്ടി വരെയുള്ള പ്രവൃത്തി പുരോഗമിക്കുന്നതായി ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ കണ്ണൂർ കലക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ഇരിട്ടി പാലം മുതൽ കൂട്ടുപുഴ വരെയുള്ള പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. അവലോകന യോഗത്തിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.എസ്.ടി.പി എൻജിനീയർമാർ, കൺസൾട്ടൻറ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു. ഇരിട്ടിയിൽ ട്രാഫിക് കമ്മിറ്റി യോഗം ഇന്ന് ഇരിട്ടി: ഇരിട്ടി നഗരസഭയും പൊലീസും ചേർന്ന് വെള്ളിയാഴ്ച മൂന്നിന് ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ ട്രാഫിക് കമ്മിറ്റി ചേരും. യോഗത്തിൽ ബന്ധപ്പെട്ടവർ പെങ്കടുക്കണമെന്ന് നഗരസഭ ചെയർമാൻ പി.പി. അശോകൻ അറിയിച്ചു. സി.പി.എം സായാഹ്ന ധർണ ഇന്ന് ഇരിട്ടി: കേന്ദ്ര സർക്കാറി​​െൻറ ബീഫ് നിരോധനത്തിനെതിരെ ഇരിട്ടി, മാടത്തിൽ, വള്ളിേത്താട്, കോളിക്കടവ്, കൂരൻ മുക്ക്, ഉളിക്കൽ, പേരട്ട, അങ്ങാടിക്കടവ്, കരിക്കോട്ടക്കരി, കീഴ്പ്പള്ളി,എടൂർ എന്നീ കേന്ദ്രങ്ങളിൽ സി.പി.എമ്മി​​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സായാഹ്ന ധർണ നടക്കും.
Tags:    
News Summary - thalassery-valavupara road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.