ഹരിത നന്മകളുടെ ജീവൻ നിലനിർത്താൻ പച്ചത്തുരുത്ത് പദ്ധതി

കാസർകോട്: ഹരിതകേരളം മിഷൻെറ ആഭിമുഖ്യത്തിൽ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമ ീണതയെ നാട്ടിൻപുറങ്ങളിൽ പുനഃസ്ഥാപിക്കുകയും നഗരങ്ങളിൽ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയുമാണ് ജൈവ വൈവിധ്യ പുനരുജ്ജീവന പദ്ധതികളായ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 20 പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത 55ഓളം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തിലൂടെ വ്യാപകമായി രൂപപ്പെടുന്ന വനങ്ങളിലൂടെ വൃക്ഷങ്ങൾ കാർബൺഡൈഓക്സൈഡ് ആഗിരണം ചെയ്ത് ദീർഘകാലം സൂക്ഷിക്കുന്ന കാർബൺ കലവറകളായി മാറും. പച്ചത്തുരുത്ത് രൂപപ്പെടുന്ന സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും പക്ഷികളും ഷഡ്പദങ്ങളുമുൾപ്പെടെയുള്ള ജീവി വർഗങ്ങളുടെ ആവാസ വ്യവസ്ഥയായി മാറുന്നതുൾപ്പെടെ പാരിസ്ഥിതികമായ അനേകം നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന ഈ ഹരിതാവരണങ്ങൾക്ക് കഴിയും. ജൈവവൈവിധ്യ ഉദ്യാനങ്ങൾ, കാവുകളുടെ സംരക്ഷണവും പുനരുജ്ജീവനവും, മിയാവാക്കി വനം, ജലസംരക്ഷണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. ------------------------------പ്രാദേശികമായ തനത് സസ്യങ്ങളും വൃക്ഷങ്ങളും പച്ചത്തുരുത്തിലൂടെ പരിപാലിക്കപ്പെടുക, മതിലുകളില്ലാത്ത ജൈവവേലിയുണ്ടാക്കിയാകും പച്ചത്തുരുത്തുകൾ സംരക്ഷിക്കുക. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജനപ്രതിനിധികൾ, ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ, പച്ചത്തുരുത്ത് പദ്ധതി നോഡൽ ഏജൻസി വിദഗ്ധൻ, പരിസ്ഥിതി പ്രവർത്തകർ, ബയോഡൈവേഴ്സിറ്റി മാനേജ്മൻെറ് കമ്മിറ്റിയുടെ പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയാവും പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലിൽ നിർവഹിക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.