കാസര്‍കോട്: പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ കാന്‍വാസ് ചെയ്യാൻ ഏജൻറുമാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 5000 വരെ ജനസംഖ്യയുള്ള പ്രദേശത്ത് താമസിക്കുന്നവരാണെങ്കില്‍ 10ാം ക്ലാസും 5000ന് മുകളില്‍ ജനസംഖ്യയുള്ള പ്രദേശത്ത് താമസിക്കുന്നവരാണെങ്കില്‍ പ്ലസ് ടുവും ആണ് യോഗ്യത. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന. മുന്‍ ഇന്‍ഷുറന്‍സ് ഏജൻറുമാർ, മഹിളാ മണ്ഡല്‍ വര്‍ക്കേഴ്‌സ്, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, തൊഴില്‍രഹിതരായ ചെറുപ്പക്കാർ, നിര്‍ദിഷ്ട യോഗ്യതയുള്ള മറ്റുള്ളവര്‍ എന്നിവര്‍ക്ക് കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫിസില്‍ ജനുവരി 15ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. താൽപര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, ഇതരയോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.