കാസർകോട്: ജില്ലയെ മുളയുടെ തലസ്ഥാനമാക്കല്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളില്‍ ബോധവത ്കരണ പരിപാടി ആസൂത്രണംചെയ്യാന്‍ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും ഡിസംബറില്‍ രണ്ട് വീതം ബോധവത്കരണ പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് 13 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മുളകൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം തന്നെ പ്രദേശത്തെ മാലിന്യഭീഷണിക്ക് പരിഹാരം കാണാനും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയില്‍ 15,000 ഹെക്ടറോളം വരുന്ന തരിശുഭൂമി ഫലഭൂയിഷ്ഠമാക്കാനും വെള്ളൊലിപ്പിനെ പ്രതിരോധിക്കാനും മുളകൃഷിയിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി. മറ്റുള്ള കൃഷികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ താരതമ്യേന െചലവ് കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് മുളകൃഷി ഭാരമാവില്ല. മൂന്നുലക്ഷം മുളത്തൈകള്‍ ഉൽപാദിപ്പിക്കാന്‍ ആവശ്യമായ വിത്തുകള്‍ ബ്ലോക്ക്തലത്തില്‍ വിതരണംചെയ്യും. മാസം മണ്ണ് പരിശോധനക്കും കിണറിലെ ജലനിരപ്പ് പരിശോധിക്കാനും വിദഗ്ധരുടെ സാന്നിധ്യമുണ്ടാവും. വനിത കര്‍മസേനയുമായി സഹകരിച്ച് വേസ്റ്റ് മാനേജ്മെൻറ് നടപ്പാക്കും. വിളവെടുപ്പ് ആരംഭിക്കുന്നതോടൊപ്പംതന്നെ ജില്ലയില്‍ ചെറുകിട-വന്‍കിട മുളയധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടത്തും. ആവശ്യമായ ഫണ്ട് സര്‍ക്കാറില്‍നിന്ന് അതത് സമയത്ത് അനുവദിച്ചുകിട്ടാനുള്ള അനുമതി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ അഗ്രികള്‍ച്ചര്‍ ടെക്‌നിക്കല്‍ അസി. കെ.എൻ. ജ്യോതികുമാരി, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. ബിജു, എ.ഡി.സി ജനറല്‍ വിവിന്‍ ജോണ്‍ വര്‍ഗീസ്, പ്രോജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.