'വനിതാമതിൽ'; ജില്ലതല സംഘാടകസമിതി യോഗം 12ന്

കാസർകോട്: നവോത്ഥാന മൂല്യങ്ങൾ, സ്ത്രീ-പുരുഷ സമത്വം എന്നിവ ഉയർത്തിപ്പിക്കുന്നതിനായി 2019 ജനുവരി ഒന്നിന് കാസർകോ ട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന 'വനിതാമതിലി'നു മുന്നോടിയായുള്ള കാസർകോട് ജില്ലതല സംഘാടകസമിതി യോഗം ഡിസംബർ 12ന് രാവിലെ 11 മുതൽ കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. കലക്ടർ ഡോ. ഡി. സജിത്ബാബുവി​െൻറ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11ന് നടക്കുന്ന ആദ്യയോഗത്തിൽ സർവിസ് സംഘടന പ്രതിനിധികളും 11.30 മുതൽ എൻ.ആർ.ഇ.ജി.എസ്, പട്ടികജാതി, പട്ടികവർഗ വകുപ്പ്, കുടുംബശ്രീ, ആശ-അംഗൻവാടി ജീവനക്കാരുടെ പ്രതിനിധികൾ, വനിത സഹകരണസംഘം പ്രതിനിധികൾ, വിവിധ വനിത സംഘടന പ്രതിനിധികൾ, ഉച്ച 12 മുതൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, കോളജ് ഡി.സി പ്രതിനിധികൾ, യൂനിവേഴ്സിറ്റി പ്രതിനിധികൾ, യുവജന കമീഷൻ, യുവജന സംഘടന പ്രതിനിധികൾ എന്നിവരും 12.30 മുതൽ നവോത്ഥാന പ്രവർത്തനങ്ങളിൽ പാരമ്പര്യമുള്ള മുഴുവൻ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു. വിവിധ വിഭാഗത്തിൽപെട്ട പ്രതിനിധികൾ നിശ്ചിതസമയത്തുതന്നെ യോഗത്തിൽ പങ്കെടുക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.