കാസർകോട്: പ്രളയബാധിതരെ സഹായിക്കാനായി ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയിലൂടെ നേടിയ 22.72 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ല ഭാരവാഹികളില്‍നിന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് എം.ബി. സത്യന്‍ ഏറ്റുവാങ്ങി. ഏറ്റവുമധികം തുക സമാഹരിച്ച ബസ് ഗ്രൂപ് ഉടമകളായ വസന്തപൈ, വിട്ടല്‍ ഷെട്ടി, എം. ഹസൈനാര്‍, എ.വി. പ്രദീപ്കുമാര്‍, സി.എ. മുഹമ്മദ്കുഞ്ഞി എന്നിവരെയും ജീവനക്കാരെയും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ആദരിച്ചു. ജില്ല പ്രസിഡൻറ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ വി.എം. ശ്രീപതി, എം. ഹസൈനാര്‍, പി.എ. മുഹമ്മദ്കുഞ്ഞി, ടി. ലക്ഷ്മണന്‍, ജില്ല ഭാരവാഹികളായ തിമ്മപ്പ ഭട്ട്, ശങ്കര നായക്, താലൂക്ക് പ്രസിഡൻറുമാരായ സി. രവി, എന്‍.എം. ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.