കാസർകോട്: കനത്തമഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം. കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 24ന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്താനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നിൽ, സി.ടി. അഹമ്മദലി, പി.ബി. അബ്ദുറസാഖ് എം.എൽ.എ, കെ. നീലകണ്ഠൻ, എ. അബ്ദുറഹ്മാൻ, പി.എ. അഷ്റഫ് അലി, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എബ്രഹാം തോണക്കര, കരിവെള്ളൂർ വിജയൻ, ബി. കമ്മാരൻ, അഡ്വ. എ. ഗോവിന്ദൻ നായർ, കല്ലട്ര മാഹിൻ ഹാജി, കരുൺ താപ, അഡ്വ. കെ.കെ. രാജേന്ദ്രൻ, ടി.ഇ. അബ്ദുല്ല, കെ. മൊയ്തീൻകുട്ടി ഹാജി, മഞ്ചുനാഥ ആൾവ, എ.എൻ. കടവത്ത്, കല്ലട്ര അബ്ദുൽഖാദർ, എം.പി. ജാഫർ, മൈക്കിൾ പൂവത്താണി, ബാബു കദളിമറ്റം എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എ. ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.