പൊതിച്ചോർ വിതരണം

ചെറുവത്തൂര്‍: വി.വി സ്മാരക ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡി.വൈ.എഫ്.ഐ നല്‍കിവരുന്ന പൊതിച ്ചോറ് വിതരണം ഒരുവര്‍ഷം പൂര്‍ത്തിയായി. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ഹൃദയപൂർവം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി ആരംഭിച്ചത്. ബ്ലോക്കിലെ 171 യൂനിറ്റുകളില്‍നിന്നായി അയ്യായിരത്തോളം വീടുകളില്‍നിന്ന് ശേഖരിച്ച പതിനായിരത്തോളം പൊതിച്ചോറാണ് വിതരണംചെയ്തത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായി വാഴയിലയിലാണ് ഭക്ഷണമെത്തിക്കുന്നത്. ഒാരോ ദിവസവും ഓരോ യൂനിറ്റുകള്‍ക്കാണ് ചുമതല. വാര്‍ഷികാചരണത്തിൻെറ ഭാഗമായി ബുധനാഴ്ച ആശുപത്രി പരിസരത്ത് നടക്കുന്ന പരിപാടി എം. രാജഗോപാലന്‍ എം.എൽ.എ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.